
‘സൈവം’ സിനിമയിലെ ‘അഴകേ’ എന്ന ഗാനത്തിന്റെ കവർ സോങ് ശ്രദ്ധ നേടുന്നു. ദേവ നന്ദ പാടിയ ഗാനമാണ് ശ്രദ്ധ നേടുന്നത്. ദേവ നന്ദയുടെ പാട്ട് മനോഹരമാണെന്ന് ആരാധകർ. യുഎസ്സിലെ അമ്പലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. എൽബിൻ ബയറാണ് ഗാനത്തിന്റെ ഓർകസ്ട്ര ചെയ്തിരിക്കുന്നത്.
2024 ൽ പുറത്തിറങ്ങിയ ‘സൈവം’ സിനിമയിലെ ‘അഴകേ’ എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജി.വി. പ്രകാശ് കുമാറാണ്. ഉത്തര ഉണ്ണികൃഷ്ണന് ദേശീയ അവാർഡ് നേടികൊടുത്ത ഗാനമാണിത്. സാറാ അർജുനാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. വലിയ ജനശ്രദ്ധ നേടിയ ഗാനത്തിന് യൂട്യൂബിൽ മാത്രം അഞ്ച് കോടി കാഴ്ചക്കാരാണുള്ളത്.