സുരേഷ് ഗോപിയുടെ ചിത്രത്തിന് അനുമതി നിഷേധിച്ചത് കേന്ദ്ര സെൻസർ ബോർഡ് | Janaki VS State of Kerala

'ജാനകി' എന്നത് സീത ദേവിയുടെ പേര് ആയതിനാൽ മാറ്റണമെന്ന് ആവശ്യം
JSK
Published on

ന്യൂഡല്‍ഹി: സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രം 'ജാനകി VS സ്റ്റേറ്റ് ഓഫ് കേരള'യുടെ അനുമതി നിഷേധിച്ചത് കേന്ദ്ര സെൻസർ ബോർഡ്. 'ജാനകി' എന്നത് സീത ദേവിയുടെ പേര് ആയതിനാൽ മാറ്റണമെന്നാണ് ആവശ്യം. മുംബൈയിലെ റീജിയണൽ ഓഫീസാണ് അനുമതി നിഷേധിച്ചത്. വിഷയത്തിൽ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

വക്കീലിന്റെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ജൂൺ 27ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com