ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന 'ദി കേസ് ഡയറി' ആഗസ്റ്റ് 21 ന് തിയേറ്ററുകളിലെത്തും | The Case Diary

അസ്കർ സൗദാൻ, രാഹുൽ മാധവ്, സാക്ഷി അഗർവാൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
The Case Diary
Published on

ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന 'ദി കേസ് ഡയറി' ആഗസ്റ്റ് ഇരുപത്തിയൊന്നിന് തിയേറ്ററുകളിലെത്തും. അസ്കർ സൗദാൻ, രാഹുൽ മാധവ്, സാക്ഷി അഗർവാൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല, റിയാസ് ഖാൻ, മേഘനാദൻ, അജ്മൽ നിയാസ്, കിച്ചു, ഗോകുലൻ, അബിൻജോൺ, രേഖ നീരജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽനാസർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായഗ്രഹണം പി സുകുമാർ നിർവ്വഹിക്കുന്നു. എ കെ സന്തോഷിന്റേതാണ് തിരക്കഥയും സംഭാഷണവും.

എസ് രമേശൻ നായർ, ബി കെ ഹരിനാരായണൻ, ഡോക്ടർ മധു വാസുദേവൻ, ബിബി എൽദോസ് ബി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര, മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്സ് എന്നിവർ സംഗീതം പകരുന്നു.

കഥ-വിവേക് വടശ്ശേരി, ഷഹീം കൊച്ചന്നൂർ, എഡിറ്റിംഗ്-ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ-അനീഷ് പെരുമ്പിലാവ്, ആർട്ട്-ദേവൻ കൊടുങ്ങല്ലൂർ, മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം-സോബിൻ ജോസഫ്, സ്റ്റിൽസ്-നൗഷാദ് കണ്ണൂർ,സന്തോഷ് കുട്ടീസ്,ആക്ഷൻ-റൺ രവി, ബിജിഎം-പ്രകാശ് അലക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി ഷൈജു, ഹരീഷ് തൈക്കേപ്പാട്ട്, സൗണ്ട് ഡിസൈൻ-രാജേഷ് പി എം, സൗണ്ട് റിക്കോർഡിസ്റ്റ്-വിഷ്ണു രാജ്, പ്രൊഡക്ഷൻ ഇൻ ചാർജ്ജ്-റിനി അനിൽകുമാർ, പി ആർ ഒ- എ എസ് ദിനേശ്.

Related Stories

No stories found.
Times Kerala
timeskerala.com