Major Ravi

'ശ്വേതാ മേനോനെതിരെയുള്ള കേസ് ആര്‍ക്കോ വേണ്ടി ഏതോ ഗുണ്ട ചെയ്ത പണി'; മേജര്‍ രവി | Shweta Menon

''എനിക്ക് 13 വയസുള്ള മകളുണ്ട്, ഈ ചെയ്യുന്നവര്‍ അവളുടെ കാര്യം ഓര്‍ക്കുന്നുണ്ടോ?'' എന്നോട് ചോദിച്ചുകൊണ്ട് ശ്വേത പൊട്ടിക്കരഞ്ഞു
Published on

നടി ശ്വേതാ മേനോനെതിരെയുള്ള കേസ് ആര്‍ക്കോവേണ്ടി ഏതോ ഗുണ്ട ചെയ്ത പണിയാണെന്ന് സംവിധായകന്‍ മേജര്‍ രവി. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് മേജര്‍ രവിയുടെ പ്രതികരണം.

''കേസിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ശ്വേതയെ വിളിച്ചിരുന്നു. ഒരു തമാശരൂപത്തില്‍ എന്താണിത് എന്നാണ് അവരോട് ചോദിച്ചത്. എന്നാല്‍ മറുതലയ്ക്കല്‍ ശ്വേത പൊട്ടിക്കരയുകയായിരുന്നു. 'എനിക്ക് 13 വയസുള്ള മകളുണ്ട്. ഈ ചെയ്യുന്നവര്‍ അവളുടെ കാര്യം ഓര്‍ക്കുന്നുണ്ടോ?' എന്നാണ് ശ്വേത എന്നോട് ചോദിച്ചത്. ആ കരച്ചില്‍ കേട്ടപ്പോഴാണ് എനിക്കീ വിഷയത്തിന്റെ ഗൗരവം മനസിലായത്.

ആര്‍ക്കോ വേണ്ടി ഏതോ ഗുണ്ട ചെയ്ത പണിയാണിത്. സെന്‍സര്‍ ബോര്‍ഡ് ക്ലിയര്‍ ചെയ്ത സിനിമകളിലാണ് ശ്വേത അഭിനയിച്ചത്. അതും പത്ത് കൊല്ലം മുമ്പ് അഭിനയിച്ച സിനിമയുടെ പേരിലാണ് ഇപ്പോള്‍ പരാതി കൊടുത്തിരിക്കുന്നത്. ഇത് വ്യക്തിപരമായ വിദ്വേഷം കൊണ്ടാണെന്ന് വ്യക്തമാണ്...''

Times Kerala
timeskerala.com