"ഈ വർഷത്തെ ഏറ്റവും മികച്ച തീയറ്റർ എക്സ്പീരിയൻസ്", കേരളത്തിലും വൻ സ്വീകാര്യത നേടി കാന്താര | Kantara Chapter 1

സിനിമയിൽ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തിന് തന്നെയാണ് ആരാധകർ കൈയ്യടിക്കുന്നത്
Kantara
Published on

കാന്താരക്ക് കേരളത്തിലും വൻ സ്വീകാര്യത. ഈ വർഷത്തെ ഏറ്റവും മികച്ച തീയറ്റർ എക്സ്പീരിയൻസ് എന്നാണ് കാന്താര ചാപ്റ്റർ 1 എന്ന സിനിമക്ക് സമൂഹമാധ്യമങ്ങളിലെ വിലയിരുത്തൽ. 2022ൽ പുറത്തിറങ്ങിയ കാന്താര എന്ന കന്നഡ ബ്ലോക്ക്ബസ്റ്റർ സിനിമയുടെ രണ്ടാം ഭാഗമാണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാനവേഷത്തിലെത്തിയ സിനിമ ഇന്നാണ് തിയേറ്ററുകളിൽ എത്തിയത്.

സിനിമയിൽ ഋഷഭ് ഷെട്ടിയുടെ പ്രകടനം തന്നെയാണ് ആരാധകർ പുകഴ്ത്തുന്നത്. രുക്മിണി വസന്ത് അവതരിപ്പിച്ച കനകവതി, ജയറാമിൻ്റെ വിജയേന്ദ്ര രാജാവ് തുടങ്ങിയ പ്രകടനങ്ങളും പ്രശംസ നേടുന്നുണ്ട്. ആക്ഷൻ കൊറിയോഗ്രാഫി, സംഗീത സംവിധാനം, ക്യാമറ തുടങ്ങി സിനിമയുടെ സാങ്കേതികവശങ്ങളും ചർച്ചയാവുന്നുണ്ട്.

ഐതിഹ്യവും ചരിത്രവും സമന്വയിപ്പിച്ചൊരുക്കിയ സിനിമയായിരുന്നു കാന്താര. ഇതിൻ്റെ തുടർച്ചയാണ് കാന്താര ചാപ്റ്റർ 1 ഉള്ളത്. കൊളോണിയൽ കാലത്തിന് മുൻപുള്ള കർണാടകയിലെ ഭൂതകോലമെന്ന ആചാരവുമായി ബന്ധപ്പെട്ടാണ് കഥ. കദംബ സാമ്രാജ്യകാലത്താണ് കഥ നടക്കുന്നത്. ബെർമെ എന്ന കേന്ദ്ര കഥാപാത്രമായി ഋഷഭ് ഷെട്ടി എത്തുന്നു. ഗുൽശൻ ദേവയ്യ, പ്രമോദ് ഷെട്ടി തുടങ്ങിയവരാണ് സിനിമയിൽ അഭിനയിക്കുന്നത്.

അരവിന്ദ് എസ് കശ്യപ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. സുരേഷ് മല്ലയ്യയാണ് എഡിറ്റർ. അജനീഷ് ലോകനാഥ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന സിനിമയുടെ ബജറ്റ് 125 കോടി രൂപയാണ്.

Related Stories

No stories found.
Times Kerala
timeskerala.com