

തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് 41 വയസ്. നവംബർ 18നായിരുന്നു താരത്തിന്‍റെ പിറന്നാൾ. എന്നാൽ ആഘോഷങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നയൻസിന്റെ മക്കളുടെ പിറന്നാൾ ആശംസയാണ്.
ബർത്ത്ഡേ കാർഡാണ് നയൻതാരയ്ക്ക് മക്കൾ സമ്മാനിച്ചത്. 'ലോകത്തിലെ ഏറ്റവും മികച്ച അമ്മ' എന്നാണ് കാർഡിൽ കുറിച്ചിരിക്കുന്നത്. മക്കൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പം നയൻ തന്നെയാണ് ബർത്ത്ഡേ കാർഡ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
നയൻതാരയ്ക്ക് പിറന്നാൾ സമ്മാനമായി ആഡംബര വാഹനമാണ് ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ സമ്മാനിച്ചത്. റോൾസ് റോയ്സിൻറെ സ്പെക്‌ടർ ആണ് സമ്മാനിച്ചത്. വാഹനത്തിനൊപ്പമുള്ള കുടുംബചിത്രം പങ്കുവച്ച് വിഘ്നേഷ് തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
അതേസമയം, നിരവധി സിനിമകളാണ് താരത്തിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. ആർ. മാധവനും സിദ്ധാർഥും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ടെസ്റ്റാണ് താരത്തിന്‍റേതായി അവസാനം പുറത്തിങ്ങിയ ചിത്രം.