ആര്യന്റെ പ്രണയം പറയുന്ന 'മേനേ പ്യാര്‍ കിയ' ഏറ്റെടുത്ത് പ്രേക്ഷകർ | Mene Pyar Kiya

'പ്രണയം' അത് ഭീരുവിനെ ധൈര്യശാലിയാക്കുന്നു, അയാൾ മാനസികമായി കരുത്താർജിക്കുന്നു
Mene Pyar Kiya
Published on

കുടുംബ പ്രേക്ഷകര്‍ക്കും യുവ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന പ്രണയം നിറഞ്ഞ മനോഹര ചിത്രം, അതാണ് ആര്യന്റെ പ്രണയം പറയുന്ന 'മേനേ പ്യാര്‍ കിയ'. വെല്ലുവിളികള്‍ നേരിട്ട് പ്രണയത്തെ തേടി ഏതറ്റം വരെയും പോകാന്‍ പ്രാപ്തനാകുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം ഭീരുവിനെ ധൈര്യശാലിയാക്കുന്നു, അയാള്‍ മാനസികമായി കരുത്താര്‍ജിക്കുന്നു, ഇതാണ് 'മേനേ പ്യാര്‍ കിയ' എന്ന സിനിമയുടെ സാരാംശം.

കുടുംബ പ്രേക്ഷകര്‍ക്കും യുവ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് മേനേ പ്യാര്‍ കിയ ഒരുക്കിയിരിക്കുന്നത്. ആര്യനാണ് കഥാ നായകന്‍. കോളേജില്‍ നിന്ന് പഠനത്തിന്റെ പാതിവഴിക്ക് ഇറങ്ങിയ കൗമാരക്കാരനായി ആര്യന്‍ സിനിമയില്‍ നിറയുന്നു. ആര്യന്റെ പ്രണയമാണ് സിനിമ പറയുന്നത്.

ആദ്യകാഴ്ചയില്‍തന്നെ ആര്യന് തമിഴ് പെണ്‍കൊടിയായ നിധിയോട് പ്രണയം തോന്നുന്നു. എന്നാല്‍ അവള്‍ അത് മൈന്‍ഡ് ചെയ്യുന്നില്ല. അവളുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ അവന്‍ ചെയ്യുന്ന കാര്യങ്ങള്‍ അബദ്ധത്തില്‍ കലാശിക്കുന്നു. അവളെ കാണാനായി കൂട്ടുകാരുമൊത്ത് തമിഴ്‌നാട്ടിലേക്ക് പോകുന്ന അവരെ കാത്തിരിക്കുന്നത് ഒരുകൂട്ടം പ്രശ്‌നങ്ങളാണ്.

ഒരു ജോലിയുടെ ആവശ്യത്തിനായി പ്ലസ്ടു, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ആര്യന് ആവശ്യമായി വരുന്നു. അവ വാങ്ങിക്കാന്‍ കോളേജില്‍ എത്തുമ്പോഴാണ് തമിഴ്‌നാട്ടുകാരിയായ വിദ്യാര്‍ഥിനി നിധിയെ ആര്യന്‍ കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ആര്യന് നിധിയോട് പ്രണയം തോന്നുന്നു. നിധിയെ ഇംപ്രസ് ചെയ്യാനുള്ള ആര്യന്റെ ശ്രമങ്ങളാണ് പിന്നീട് സിനിമയില്‍ കാണാനാകുന്നത്. മാതാപിതാക്കളുടെ കര്‍ശന നിയന്ത്രണത്തില്‍ വളരുന്ന നിധിക്ക് ആര്യനോട് പ്രണയം തോന്നുമോ എന്നതാണ് പിന്നീട് സിനിമയെ ആസ്വാദ്യകരമാക്കുന്ന ഘടകം.

ഒരു ഘട്ടത്തില്‍ ആര്യനും നിധിയും സൗഹൃദത്തിലാകുന്നുമുണ്ട്. അത്തരമൊരു സന്ദര്‍ഭത്തില്‍ നിധി ആര്യനൊത്ത് പുറത്ത് കറങ്ങാന്‍ പോകുന്നു. അത് കോളേജില്‍ വലിയ വിഷയമായി മാറുന്നു. തുടര്‍ന്നുള്ള സംഭവങ്ങള്‍ സിനിമയില്‍ വഴിത്തിരിവാകുന്നു.

നവാഗതനായ ഫൈസല്‍ ഫസലുദ്ദീനാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. റൊമാന്റിക് ട്രാക്കില്‍ തുടങ്ങി ത്രില്ലര്‍ ജോണറിലേക്ക് മാറുന്ന ആഖ്യാനമാണ് ഫൈസല്‍ മേനേ പ്യാര്‍ കിയയ്ക്ക് ഒരുക്കിയിരിക്കുന്നത്. ത്രില്ലറിന്റെ ചേരുവകള്‍ എങ്ങനെയാണ് ഈ സിനിമയില്‍ ഇഴകലരുന്നത് എന്നത് കണ്ടു തന്നെ അറിയേണ്ട സിനിമാ കാഴ്ചയാണ്. മികച്ച തിരക്കഥയും സിനിമയുടെ നട്ടെല്ലാണ്.

Related Stories

No stories found.
Times Kerala
timeskerala.com