

ബിഗ് ബോസ് മലയാളം സീസൺ ഏഴ് വിജയി ആയി അനുമോളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ, 50 ലക്ഷവും കാറും സ്വന്തമാക്കുന്നത് അനുമോൾ തന്നെയെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറഞ്ഞിരുന്നു. അതിനു കാരണം അനുമോളുടെ പിആർ വർക്ക് ആണെന്നും വിമർശനം ഉയർന്നിരുന്നു. മാത്രമല്ല, അനുമോൾ ബിഗ് ബോസ് മലയാളത്തിന്റെ കിരീടത്തിന് ഒട്ടും യോഗ്യത ഇല്ലാത്ത മത്സരാർഥി ആയിരുന്നെന്നും വിമർശനം ഉണ്ടായിരുന്നു. അനുമോളെക്കാൾ യോഗ്യത ഉണ്ടായിരുന്നു അനീഷിനും ഷാനവാസിനും എന്നാണ് എല്ലാവരും പറയുന്നത്.
കൂടാതെ, ഒട്ടും സ്ഥിരതയില്ലാത്ത ആത്മാർത്ഥത ഇല്ലാത്ത ഒരു വ്യക്തിയാണ് അനുമോൾ എന്നാണ് ഉയരുന്ന മറ്റൊരു വിമർശനം. ഇതിന് ആക്കം കൂട്ടുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ എത്തി തനിക്ക് കുക്ക് ചെയ്യാൻ അറിയില്ല എന്ന് അനുമോൾ പറയുന്നുണ്ട്. തന്നെ അടുത്ത് നിൽക്കുന്നവർക്ക് അറിയാം തനിക്ക് കുക്കിംഗ് അറിയില്ല എന്ന്. വീട്ടിൽ അടുക്കളയിലേക്ക് പോലും കയറാത്ത ഒരു വ്യക്തിയാണ് ഞാൻ എന്നും അനുമോൾ പറയുന്നുണ്ട്.
എന്നാൽ, അതിനു പിന്നാലെ എം ജി ശ്രീകുമാർ നയിച്ച ഒരു ഷോയിൽ ഇരുന്നുകൊണ്ട് താൻ നന്നായി കുക്ക് ചെയ്യുന്ന ഒരു കുട്ടിയാണെന്ന് അനുമോൾ വീമ്പ് പറയുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. പൊറോട്ടയാണ് നന്നായി ഉണ്ടാക്കുക എന്നും അനുമോൾ പറയുന്നുണ്ട്. വീട്ടിൽ ഒരു വിധം എല്ലാ ഭക്ഷണവും ഉണ്ടാക്കുന്നത് താൻ ആണെന്നും അനുമോൾ പറയുന്നുണ്ട്. അത് പറഞ്ഞിട്ട് അനുമോൾ താഴേക്ക് നോക്കി ഒരു ചിരി ചിരിക്കുന്നുണ്ട്. അപ്പോൾ, എംജി ശ്രീകുമാർ ചോദിക്കുന്നുണ്ട്, 'എന്താണ് കുക്കിംഗ് അറിയാം എന്ന് പറഞ്ഞിട്ട് താഴേക്ക് നോക്കി ഒരു ആക്കിയ ചിരി?' എന്ന്. എന്നാൽ അതൊന്നും ഇല്ല, അത് തന്റെ രീതിയാണെന്ന് പറഞ്ഞ് അനുമോൾ തള്ളിക്കളയുകയായിരുന്നു.
ഇപ്പോൾ ഈ വീഡിയോയ്ക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് അനുമോൾ. അന്ന് എം ജി ശ്രീകുമാറിനോട് താൻ കള്ളം പറഞ്ഞു എന്നാണ് അനുമോൾ പറയുന്നത്. അത്രയും വലിയ ഒരാളുടെ മുന്നിൽ എനിക്ക് പാചകം അറിയില്ല എന്ന് പറയുന്നത് മോശമല്ലേ? ആ സമയത്ത് ഞാൻ എന്റെ ചേട്ടനെ പൊറോട്ട ഉണ്ടാക്കാൻ സഹായിച്ചിട്ടുണ്ടായിരുന്നു. അത് വെച്ചിട്ടാണ് ഞാൻ പൊറോട്ട ഉണ്ടാക്കും എന്നൊക്കെ പറഞ്ഞ് തള്ളിയത്. പക്ഷേ പിന്നീട് അത് ഒരു പണിയായി വരും എന്ന് കരുതിയില്ല. പണിയല്ല ഞാൻ അതൊന്നും കാര്യമാക്കി എടുക്കുന്നില്ല എന്നും അനുമോൾ പറയുന്നു.
ഇതിനു പിന്നാലെ കടുത്ത വിമർശനങ്ങളാണ് അനുമോൾക്കെതിരെ വരുന്നത്. വാ തുറക്കുന്നത് കള്ളം പറയാനും ഫുഡ് അടിക്കാനും മാത്രമാണെന്നാണ് ആളുകൾ പറയുന്നത്. സത്യത്തിൽ അനുമോൾക്ക് എന്തോ പ്രശ്നം ഉള്ളതുപോലെ തോന്നുന്നു? 'വോട്ട് ചെയ്ത് ജയിപ്പിച്ചവരെ കളിയാക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ഇത്.' 'ഇത് നിന്റെ നാശത്തിന്റെ തുടക്കം ആണ്, ചതിയിലൂടെ നേടിയതൊന്നും നിലനിൽക്കുകയില്ല' എന്നും പലരും കമന്റ് ചെയ്യുന്നു.