
ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന മാര്‍ട്ടിന്‍ ജോസഫ് സംവിധായകനാകുന്ന അരങ്ങേറ്റ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്ത്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം ആണ് നായകനായെത്തുന്നത്.
ഇ ഫോര്‍ എക്‌സ്‌പെരിമെന്റ്‌സ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇ ഫോര്‍ എക്‌സ്‌പെരിമെന്റസ്, ജീത്തു ജോസഫ് നേതൃത്വം നല്‍കുന്ന ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകള്‍ ഒരുമിച്ചു നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമയാണിത്.
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകനായി ഈയടുത്ത് ചിത്രീകരണം ആരംഭിച്ച 'മിറാഷ്' എന്ന ചിത്രമാണ് ഇവര്‍ ഒരുമിച്ചു നിര്‍മ്മിക്കുന്ന ആദ്യ ചിത്രം.