
കോൽക്കത്ത: രഹസ്യമൊഴി എടുക്കാനുള്ള നീക്കം പോലീസ് നടത്തുന്നതിനിടെ രഞ്ജിത്തിനെതിരെ പരാതി നല്കിയ നടി കോൽക്കത്തയിൽ നിന്ന് മാറി. തനിച്ച് ഒരു യാത്ര പോവുകയാണെന്ന് നടി ഇൻസ്റ്റാഗ്രാമിലിട്ട പോസ്റ്റിൽ പറയുന്നു. നാളെ തന്റെ ജന്മദിനമാണെന്നും ഒറ്റയ്ക്കുള്ള യാത്രയിലൂടെയാണ് നാളെ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നും തന്നെ ആരും ബന്ധപ്പെടരുതെന്നും നടിയുടെ പോസ്റ്റിൽ പറയുന്നു.