55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും | State Film Awards

പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അന്തിമ വിധി നിർണയിച്ചത്
The 55th State Film Awards will be announced today
Published on

തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് (നവംബർ 3, 2025) പ്രഖ്യാപിക്കും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് തൃശൂരിൽ വെച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിക്കുക.(The 55th State Film Awards will be announced today)

പ്രശസ്ത നടനും സംവിധായകനുമായ പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അന്തിമ വിധി നിർണയിച്ചത്. ഇത്തവണ 128 എൻട്രികളാണ് അവാർഡിനായി പരിഗണിച്ചത്. പ്രാഥമിക ജൂറിയുടെ പരിശോധനകൾക്ക് ശേഷമാണ് 35-ഓളം ചിത്രങ്ങൾ അന്തിമ പരിഗണനയ്ക്കായി പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയുടെ മുന്നിലെത്തിയത്.

കലാമൂല്യവും ജനപ്രീതിയും ഒത്തുചേർന്ന നിരവധി സിനിമകളാണ് ഇക്കുറി മത്സരരംഗത്തുണ്ടായിരുന്നത്. മികച്ച ചിത്രങ്ങളുടെ പട്ടികയിൽ 'മഞ്ഞുമ്മൽ ബോയ്സ്', 'ഫെമിനിച്ചി ഫാത്തിമ', 'എ.ആർ.എം.', 'കിഷ്കിന്ധകാണ്ഡം' തുടങ്ങിയ ചിത്രങ്ങൾ സജീവ പരിഗണനയിൽ വന്നതായാണ് സൂചന.

മികച്ച നടൻ, നടി എന്നീ വിഭാഗങ്ങളിലും കടുത്ത മത്സരമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. നടന്മാരുടെ വിഭാഗത്തിൽ മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിൻ ഷാഹിർ എന്നിവർ മുൻനിരയിൽ ഉണ്ട്.

നടിമാരുടെ വിഭാഗത്തിൽ അനശ്വര രാജൻ, ദർശന രാജേന്ദ്രൻ, ജ്യോതിർമയി, ഷംല ഹംസ തുടങ്ങിയവരാണ് പ്രധാനമായും പരിഗണനയിലുള്ളത്. പുതിയ കാലഘട്ടത്തിലെ സിനിമകൾ അവാർഡ് നിർണയത്തിൽ ഇടം നേടിയതോടെ, ജൂറിയുടെ തീരുമാനം എന്തായിരിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്ര ലോകം.

Related Stories

No stories found.
Times Kerala
timeskerala.com