
രമേഷ് സിപ്പി സംവിധാനം ചെയ്ത് 1975ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ബോളിവുഡ് ചിത്രം 'ഷോലെ' സെപ്റ്റംബര്‍ ആറിന് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. ചിത്രം റിലീസ് ചെയ്തതിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പുതുക്കിയ 4കെ വേര്‍ഷന്‍ ആണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
സിപ്പി ഫിലിംസുമായി ചേര്‍ന്ന് ചിത്രം റീമാസ്റ്റര്‍ ചെയ്തത് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ്. 1800 സീറ്റുകളുള്ള റോയ് തോംസണ്‍ ഹാളിലായിരിക്കും പ്രദര്‍ശനം നടക്കുക. ചിത്രത്തിന്റെ യഥാര്‍ഥ ക്ലൈമാക്‌സിനോടൊപ്പം മായ്ച്ചു കളഞ്ഞ രംഗങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ വേര്‍ഷന്‍ തയാറാക്കിയിട്ടുള്ളത്. മുംബൈയിലെ മിനര്‍വ അടക്കമുള്ള നിരവധി തീയേറ്ററുകളില്‍ അഞ്ച് വര്‍ഷത്തോളം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച് റെക്കാര്‍ഡ് നേടിയ ചിതമാണ് ഷോലെ.