
മൃദുൽ നായർ സംവിധാനം നിർവഹിച്ച് സൗബിൻ ഷാഹിറും ദീപക് പറമ്പോലും ഒരുമിക്കുന്ന "തട്ടും വെള്ളാട്ടം" എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ പുറത്തിറങ്ങി(Thattum Vellatam). മലയാള സിനിമ ചരിത്രത്തിൽ ആദ്യമായാണ് ചലച്ചിത്രത്തിന്റെ പേര് അനൗൺസ് ചെയ്യുന്നതിനായി വീഡിയോ സാങ്കേതിക വിദ്യ ഉപഗോഗിച്ചിരിക്കുന്നത്.
സൗബിൻ ഷാഹിറും ദീപക് പറമ്പോലും കൂട്ടുകെട്ട് "മഞ്ഞുമ്മൽ ബോയ്സ് "എന്ന ചിത്രത്തിന് ശേഷവും ആവർത്തിക്കുന്നു എന്ന പ്രത്യേകതയും "തട്ടും വെള്ളാട്ടം" എന്ന ചിത്രത്തിനുണ്ട്. ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ ഇതിനോടകം ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്.
തെയ്യം എന്ന കലാരൂപത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ തെയ്യം കെട്ടുന്നവനും തെയ്യം കെട്ടാത്തവനും തമ്മിലുള്ള മത്സരബുദ്ധിയും അഹന്തയുമാണ് ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നത്. തെയ്യം കലാകാരനായി വേഷമിടുന്ന ദീപക് പറമ്പോൽ അനൗൺസ്മെന്റ് ടീസറിലൂടെ തന്നെ ജനഹൃദയങ്ങൾ കീഴടക്കിയതായാണ് വിവരം.