ചെന്നൈ : പരസ്യചിത്ര ഷൂട്ടിങ്ങിനിടെ തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന് പരിക്ക്. താരത്തിന്റെ ടീം തന്നെയാണ് പരിക്കേറ്റ വിവരം അറിയിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രണ്ടാഴ്ച വിശ്രമത്തില്‍ കഴിയാന്‍ താരത്തോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ അറിയിച്ചു.
'ആരാധകരും മാധ്യമങ്ങളും പൊതുജനങ്ങളും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്ന് അതികൃതർ അറിയിച്ചു.
'വാര്‍ 2' ആണ് ജൂനിയര്‍ എന്‍ടിആറിന്റെ ഒടുവിലിറങ്ങിയ ചിത്രം. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനൊരുങ്ങുകയാണ് താരം.