ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചു |Actress Arya

സാമൂഹ്യമാധ്യമങ്ങളിലൂടെ ആര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
Actress arya
Updated on

കൊച്ചി : ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ ബാബുവും ബിഗ് ബോസ് സീസണ്‍ ആറിലെ താരവും കൊറിയോ​ഗ്രാഫറുമായ ഡിജെ സിബിനും വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചു . സാമൂഹ്യമാധ്യമങ്ങളിലൂടെ ആര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

'ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ദിവസം. ഒരുപാട് ഒരുപാട് സന്തോഷം, ആനന്ദക്കണ്ണീർ, സ്നേഹം, ആത്മബന്ധം അങ്ങനെ എല്ലാംകൊണ്ടും നിറഞ്ഞ ഒരു ദിവസം. ഞങ്ങളും ഞങ്ങളുടെ മകളും ആകാംക്ഷയോടെ കാത്തിരുന്ന ദിനം. ഞങ്ങളെ സ്നേഹിക്കുന്നവർ കാത്തിരുന്ന ദിവസം. ഈ ദിവസത്തെക്കുറിച്ചുള്ള വികാരങ്ങൾ പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകൾ മതിയാകില്ല. മരിക്കുവോളം ഇത് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഓർമയായിരിക്കും', ആര്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

സീരിയൽ താരം അർച്ചന സുശീലന്റെ സഹോദരനായിരുന്നു ആര്യയുടെ ആദ്യ ഭർത്താവ്. മകൾ പിറന്നശേഷം ഇരുവരും വിവാ​ഹമോചിതരായി. എന്നാൽ‌ ഇപ്പോഴും ഇരുവരും തമ്മിൽ സൗഹൃദമുണ്ട്. മകൾ ആര്യയുടെ സംരക്ഷണയിലാണ്. ആദ്യ ബന്ധത്തില്‍ സിബിന് റയാന്‍ എന്ന മകനുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com