ഗ്ലാമറസ് ലുക്കിൽ തേജലക്ഷ്മി; ചിത്രങ്ങൾക്ക് വിമർശനവും കയ്യടിയും | Tejalakshmi

‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തുകയാണ് കുഞ്ഞാറ്റ.
Tejalakshmi
Updated on

ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ച് തേജലക്ഷ്മി. ഗോൾഡൻ നിറമുള്ള വസ്ത്രമണിഞ്ഞ് സുന്ദരിയായാണ് തേജ ലക്ഷ്മി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. സ്പ്രിംഗിൾ സ്പാർക്കിൾ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. താരത്തിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു.

പുതിയ ലുക്കിൽ തേജ ലക്ഷ്മി മിന്നിത്തിളങ്ങുകയാണെന്ന് ആരാധകർ കുറിക്കുന്നു. തേജലക്ഷ്മിയുടെ ബോൾഡ്നെസ്സിനെയും ആരാധകർ അഭിനന്ദിച്ചു. അതേസമയം, പോസ്റ്റിന് നേരെ ചില വിമർശനങ്ങളും ഉയരുന്നുണ്ട്. 'വസ്ത്രം നമ്മുടെ സംസ്കാരത്തിന് ചേരുന്നതല്ല' എന്ന രീതിയിലാണ് കമന്റുകൾ.

ഉർവശിയുടെയും മനോജ് കെ ജയന്റെയും മകളാണ് കുഞ്ഞാറ്റ എന്ന് വിളിപ്പേരുള്ള തേജലക്ഷ്മി. അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തേജലക്ഷ്മി. ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സർജാനോ ഖാലിദാണ് ചിത്രത്തിലെ നായകൻ. നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘സുന്ദരിയായവൾ സ്റ്റെല്ല’.

Related Stories

No stories found.
Times Kerala
timeskerala.com