തേജ സജ്ജയുടെ ‘മിറൈ’ ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്റർ; രണ്ടു ദിവസം കൊണ്ട് നേടിയത് 55.6 കോടി | Mirai

ആക്ഷൻ, ത്രിൽ, പ്രണയം, ഫാന്റസി ഘടകങ്ങൾ, മിത്ത് എന്നിവയെലാം കോർത്തിണക്കിയ ചിത്രത്തിന്റെ ടീസർ രാജ്യവ്യാപകമായി മികച്ച പ്രേക്ഷക ശ്രദ്ധ നേടുന്നു.
Mirai
Updated on

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത 'മിറൈ” റിലീസായി രണ്ടുദിനം പിന്നിടുമ്പോൾ ചിത്രം ബ്ലോക്ക്ബസ്റ്ററായി. 55.60 കോടിയാണ് ആദ്യ രണ്ട് ദിവസങ്ങൾ കൊണ്ട് ആഗോളതലത്തിൽ ചിത്രം നേടിയത്. ബുക്കിങ്ങ് അതിവേഗം ഓരോ മണിക്കൂറിലും വർദ്ധിക്കുന്നു. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്.

ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ- ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ തേജ സജ്ജ ഇത്തവണ തീയേറ്ററുകളിലേക്ക് എത്തിയത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റിതിക നായക് ആണ് ചിത്രത്തിലെ നായിക. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ.

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ടീസർ സൂചന നൽകിയിരുന്നു. ഒരു സൂപ്പർ യോദ്ധാവായാണ് തേജ സജ്ജ ഈ ചിത്രത്തിൽ വേഷമിടുന്നത്. ആക്ഷൻ, ത്രിൽ, പ്രണയം, ഫാന്റസി ഘടകങ്ങൾ, മിത്ത് എന്നിവയെലാം കോർത്തിണക്കി പുറത്ത് വന്ന ചിത്രത്തിന്റെ ടീസർ രാജ്യവ്യാപകമായി മികച്ച പ്രേക്ഷക ശ്രദ്ധ നേടുന്നു.

മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കാർത്തിക് ഘട്ടമനേനിയുടെ തന്നെ രചിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചതും അദ്ദേഹം തന്നെയാണ്. ചിത്രത്തിന്റെ രചനയിലും സംഭാഷണത്തിലും സംവിധായകനൊപ്പം മണിബാബു കരണവും പങ്കാളിയായിരുന്നു.

സംവിധാനം, തിരക്കഥ: കാർത്തിക് ഘട്ടമനേനി, നിർമ്മാതാക്കൾ: ടിജി വിശ്വ പ്രസാദ് & കൃതി പ്രസാദ്, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി, സഹനിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, ചീഫ് കോ-ഓർഡിനേറ്റർ: മേഘശ്യാം, ഛായാഗ്രഹണം: കാർത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം.

Related Stories

No stories found.
Times Kerala
timeskerala.com