ഓപ്പറേഷന്‍ ജാവയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് തരുൺ മൂർത്തി; ‘ഓപ്പറേഷന്‍ കംബോഡിയ’ | Operation Cambodia

ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു
Operation Cambodia
Published on

ഓപ്പറേഷന്‍ ജാവയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി. ‘ഓപ്പറേഷന്‍ കംബോഡിയ’ എന്ന പേരിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ് പൃഥ്വിരാജ് സുകുമാരൻ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു. പൃഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. '2021 ല്‍ നിര്‍ത്തിയ ഇടത്തു നിന്ന് തുടങ്ങുകയാണ്, ഒപിജെ ഫ്രാഞ്ചൈസിയായ ഓപ്പറേഷന്‍ കംബോഡിയയിലേക്ക് പൃഥ്വിരാജിനെ സ്വാഗതം ചെയ്യുന്നു' എന്നാണ് തരുണ്‍ മൂര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

തരുണ്‍ മൂര്‍ത്തിയുടെ ആദ്യചിത്രമായിരുന്നു 2021-ല്‍ പുറത്തിറങ്ങിയ ഓപ്പറേഷന്‍ ജാവ. തരുണ്‍ മൂര്‍ത്തി തന്നെയാണ് ഓപ്പറേഷന്‍ കംബോഡിയയുടെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. വി. സിനിമാസ് ഇന്റര്‍നാഷണല്‍, ദി മാനിഫെസ്റ്റേഷന്‍ സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ച് വേള്‍ഡ് വൈഡ് സിനിമാസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യ ഭാഗത്തില്‍ പ്രധാന വേഷങ്ങളിലെത്തിയ ലുക്മാന്‍, ബാലു വര്‍ഗീസ്, ബിനു പപ്പന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ഇര്‍ഷാദ് അലി തുടങ്ങിയവരെല്ലാം പുതിയ ചിത്രത്തിലുമുണ്ട്.

ഓപ്പറേഷന്‍ ജാവയ്‌ക്കൊപ്പമുണ്ടായിരുന്ന ക്യാമറമാന്‍ ഫായിസ് സിദ്ദീഖ്, സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് എന്നിവര്‍ രണ്ടാം ഭാഗത്തിലും ഉണ്ട്. ഫഹദ് ഫാസിലും നസ്ലിനും പ്രധാന വേഷത്തിലെത്തുന്ന ടോര്‍പ്പിഡോയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം. ഈ ചിത്രത്തിനു ശേഷമാകും ഓപ്പറേഷന്‍ കംബോഡിയയുടെ ചിത്രീകരണം ആരംഭിക്കുക.

Related Stories

No stories found.
Times Kerala
timeskerala.com