മയക്കുമരുന്നുകേസിൽ തമിഴ് -തെലുങ്ക് നടന്‍ ശ്രീകാന്ത് അറസ്റ്റില്‍. ബാറിലെ അടിപിടിക്കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവില്‍ നിന്നാണ് ശ്രീകാന്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചത്. നടന്‍ കൊക്കെയ്ന്‍ വാങ്ങി ഉപയോഗിച്ചുവെന്നാണ് സംശയം. താരത്തിന്റെ രക്ത സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ചെന്നൈയ്ക്കടുത്തുള്ള നുംഗബാക്കത്തുള്ള ബാറിലാണ് സംഘര്‍ഷമുണ്ടായത്. ഇവിടെ വച്ച് എഐഎഡിഎംകെ പ്രവര്‍ത്തകന്‍ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പലര്‍ക്കും ലഹരി കൈമാറിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് പറയുന്നു.
ഇതിനിടെയാണ് നടന്‍ ശ്രീകാന്തിനും ഇയാള്‍ ലഹരി കൈമാറിയതായി പൊലീസ് വിവരം കിട്ടിയത്. ഒരു ഗ്രാം കൊക്കെയ്ന്‍ താരം 12000 രൂപയ്ക്കാണ് വാങ്ങിയതെന്നാണ് പ്രസാദ് നല്‍കിയ മൊഴി. ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പൊലീസ് അല്‍പ്പസമയം മുന്‍പാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.