
ചെന്നൈ: തമിഴ് താര സംഘടന നടികര്‍ സംഘം ജെൻഡർ സെൻസിറ്റൈസേഷൻ ആൻ്റ് ഇൻ്റേണൽ കംപ്ലയിൻ്റ്സ് കമ്മിറ്റി അധ്യക്ഷയായ നടി രോഹിണി യൂട്യൂബർക്കെതിരെ പോലീസിൽ പരാതി നൽകി. സിനിമാ മേഖലയിലെ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം നടത്തിയെന്നാരോപിച്ചാണ് പരാതി നൽകിയത്.(Tamil star association files case against YouTuber)
ഡോക്ടർ കാന്തരാജിനെതിരെയാണ് പരാതി. സെപ്റ്റംബർ 13 വെള്ളിയാഴ്ച്ച രോഹിണി പരാതി നൽകിയത് സിനിമയിൽ അവസരം ലഭിക്കാൻ അഭിനേതാക്കൾ ഫിലിം ക്രൂവുമായി അഡ്ജസ്റ്റ് ചെയ്തു എന്ന ഇയാളുടെ അവകാശവാദത്തിനെതിരെയാണ്.
ഡോക്ടറും, പ്രമുഖ ദ്രാവിഡ സൈദ്ധാന്തികനുമായ കാന്തരാജ് രാഷ്ട്രീയവും, സാമൂഹികവുമായ വിഷയങ്ങളിലെ ചർച്ചകളിൽ പങ്കെടുക്കാറുണ്ട്. ഇത്തരത്തിൽ ഇയാളുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ മുൻപും വിവാദമായിട്ടുണ്ട്.
രോഹിണി ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ എ അരുണിന് പരാതി നൽകിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.