കൊച്ചി : ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചുവെന്ന കേസിൽ നടി മിനു മുനീർ കസ്റ്റഡിയിൽ. ഇവരെ ആലുവയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത് തമിഴ്‌നാട് പൊലീസാണ്. (Tamil Nadu police took Minu Muneer into custody)
ഇന്നലെ രാത്രിയാണ് സംഭവം. നടിയെ ഇന്ന് രാവിലെയാണ് ചെന്നൈയിൽ എത്തിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2014ൽ ആണെന്നാണ് വിവരം.
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു യുവതിയെ തമിഴ്‌നാട്ടിൽ എത്തിച്ച് സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചത്. നടപടി തിരുമംഗലം പോലീസിൻറേതാണ്.