
ചെന്നൈ : ലഹരി മരുന്ന് കേസില്‍ തമിഴ് സിനിമാ നടൻ ശ്രീകാന്ത് അറസ്റ്റില്‍. സംഭവത്തിൽ നടന്റെ വൈദ്യ പരിശോധന ഫലം വന്നതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകാന്തിന്റെ രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം കണ്ടെത്തി.
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവായിരുന്ന പ്രതിയുടെ മൊഴിയെ തുടര്‍ന്നാണ് ശ്രീകാന്തിനെ ആദ്യം കസ്റ്റഡിയിലെടുത്തത്.
കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരന് ശ്രീകാന്തിനെ പരിചയപ്പെടുത്തിയത് പ്രസാദാണെന്നും റിപ്പോര്‍ട്ടുണ്ട്. ചെന്നൈ നുംഗമ്പാക്കം പൊലീസ് സ്റ്റേഷനിലാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
തമിഴിലും തെലുങ്കിലും നിരവധി ശ്രദ്ധേയമായ സിനിമകളില്‍ അഭിനനയിച്ചിട്ടുണ്ട് ശ്രീകാന്ത്.വിജയ് നായകനായ നൻപനിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ശ്രീകാന്ത്. മലയാളത്തില്‍ പൃഥ്വിരാജ് ചിത്രം ഹീറോയിലും ശ്രീകാന്ത് വേഷമിട്ടിട്ടുണ്ട്.