തമിഴ് നടൻ റോബോ ശങ്കർ അന്തരിച്ചു |actor robo shankar

രോഗം മാറി ആരോഗ്യം വീണ്ടെടുത്ത ശേഷം അദ്ദേഹം സിനിമകളിൽ തിരിച്ചെത്തിയിരുന്നു.
robo shankar
Published on

ചെന്നൈ : തമിഴ് നടൻ റോബോ ശങ്കർ(46) അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന താരത്തിന് അടുത്തിടെ മഞ്ഞപ്പിത്തം പിടിപെട്ടിരുന്നു. രോഗം മാറി ആരോഗ്യം വീണ്ടെടുത്ത ശേഷം അദ്ദേഹം സിനിമകളിൽ തിരിച്ചെത്തിയിരുന്നു.

ചെന്നൈയിലെ ചിത്രീകരണം പുരോഗമിക്കുന്ന ഗോഡ്സില്ല എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.സെറ്റിൽ കുഴഞ്ഞു വീണ റോബോ ശങ്കറിനെ ഉടൻ ചെന്നൈയി ശാലിഗ്രാമത്തിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ വൃക്ക സംബന്ധിയായ അസുഖങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നതിനാൽ മറ്റൊരു ആശുപത്രിയിലേയ്ക്ക് ഉടൻ മാറ്റുകയും ഐ.സി.യുവിൽ അഡിമിറ്റ് ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർജലീകരണവും രക്തക്കുറവുമാണ് കുഴഞ്ഞുവീഴാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആയി കരിയർ ആരംഭിച്ച റോബോ ശങ്കറിന്റെ സിനിമയിലെ ആദ്യ ശ്രദ്ധേയ വേഷം ധനുഷ് നായകാനായ ‘മാരി’ എന്ന ചിത്രത്തി ലായിരുന്നു. കൂടാതെ പുലി, വിശ്വാസം തുടങ്ങി 80 ഓളം ചിത്രങ്ങളിൽ റോബോ ശങ്കർ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com