മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തമിഴ് നടന്‍ രവി മോഹന്‍ |Ravi mohan

മുഖ്യമന്ത്രി നല്ല ആരോഗ്യത്തോടെ മുന്നോട്ട് പോകട്ടേയെന്നും അദ്ദേഹം ആശംസിച്ചു.
ravi mohan
Published on

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടൻ രവി മോഹൻ. ഒരാള്‍ രണ്ട് തവണ മുഖ്യമന്ത്രിയാകണമെങ്കില്‍ നല്ല രാഷ്ട്രീയക്കാരന്‍ മാത്രമല്ല, നല്ല വ്യക്തി കൂടിയാകണം. മുഖ്യമന്ത്രി നല്ല ആരോഗ്യത്തോടെ മുന്നോട്ട് പോകട്ടേയെന്നും അദ്ദേഹം ആശംസിച്ചു.ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബേസിൽ ജോസഫിന്റെ വലിയ ആരാധകനാണ് താനെന്നും രവി മോഹൻ ചടങ്ങിൽ പറഞ്ഞു. പുതിയ സിനിമകൾ നമുക്ക് ആവശ്യമാണ്. അദ്ദേഹത്തെ പോലുള്ള കലാകാരന്മാർ വരുന്നതാണ് സിനിമയുടെ ആരോഗ്യത്തിന് നല്ലത്. ലോകസിനിമ മലയാളത്തിലേക്ക് തിരിഞ്ഞു നോക്കുന്നതിന് കാരണം കൂടിയാണത് എന്നും അദ്ദേഹം പറഞ്ഞു.

രവി മോഹന്റെ സിനിമകളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് മലയാളികളെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിന്റെ കലാസാംസ്‌കാരിക രംഗത്തിന്റെ ഭാഗം കൂടിയാണ് രവി മോഹനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബേസില്‍ ജോസഫായിരുന്നു ചടങ്ങിലെ മറ്റൊരു മുഖ്യാതിഥി. യുവതലമുറയിലെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യതയുള്ള നടനും സംവിധായകനുമാണ് ബേസില്‍ ജോസഫെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com