ചെന്നൈ : തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്ന് വൈകിട്ടാണ് അന്ത്യം. എസ് കൃഷ്ണമൂർത്തി എന്നാണ് യഥാർത്ഥ പേര്.അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. നിരവധി തമിഴ് സിനിമകളിൽ സഹനടനായും ഹാസ്യ നടനായും മദൻ തിളങ്ങി.
അദ്ദേഹത്തിന്റെ തെനാലി, വസൂൽരാജ എംബിബിഎസ്, റെഡ് തുടങ്ങിയ തമിഴ് ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.മലയാളത്തിൽ സെല്ലുലോയിയ്ഡ്, ഭ്രമരം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.