
തമിഴ് നടന്‍ ജയം രവിയും ഭാര്യ ആരതിയും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത സിനിമാലോകത്ത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോഴിതാ ആരതിയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതിന്റെ കൂടുതല്‍ കാരണങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ജയം രവി. ആരതിയുടെ അമിത നിയന്ത്രണമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന ആരോപണത്തെ സാധൂകരിക്കുന്നതായിരുന്നു ജയം രവിയുടെ പ്രതികരണം. വീട്ടുജോലിക്കാരന് ലഭിക്കുന്ന ബഹുമാനം പോലും തനിക്ക് ലഭിക്കുന്നില്ലെന്നും എന്തെങ്കിലും ആവശ്യത്തിന് പണം പിന്‍വലിച്ചാല്‍ ആരതി അപ്പോള്‍തന്നെ വിളിച്ച് അന്വേഷിക്കുമെന്നും ജയം രവി വെളിപ്പെടുത്തുന്നു.
ആര്‍ജെ ഷാ എന്ന പ്രമുഖ തമിഴ് യുട്യൂബറോടാണ് ജയം രവി തുറന്ന് സംസാരിച്ചത്. താന്‍ നേരിട്ട് സംസാരിക്കുന്നത് മക്കള്‍ കാണണ്ടെന്ന് കരുതി തന്നോട് ഇക്കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നുവെന്നും സാധിക്കുമെങ്കില്‍ യുട്യൂബ് ചാനലില്‍ ഇക്കാര്യങ്ങള്‍ പങ്കുവെയ്ക്കണമെന്ന് ജയം രവി തന്നോട് ആവശ്യപ്പെട്ടെന്നും ആര്‍ജെ ഷാ വ്യക്തമാക്കുന്നു.