
ചെന്നൈ: തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. ഒരാഴ്ച മുന്‍പ് മനോജ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
തമിഴിലെ പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്. ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹൽ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പതിനെട്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
തമിഴിലെ പ്രമുഖ സംവിധായകരായ മണി രത്നത്തിനും ഷങ്കറിനുമൊപ്പം അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.