
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സൂര്യ നായകന്‍. സൂര്യയുടെ 50-ാം പിറന്നാള്‍ ദിനമായ ജൂലായ് 23ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. സൂര്യ നായകനായി ആര്‍. ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന ചിത്രത്തിന്റെ ടീസര്‍ പിറന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങും.
സൂര്യ 47 എന്ന് താത്കാലികമായി പേരിട്ട ചിത്രല്‍ മലയാളത്തില്‍നിന്ന് കൂടുതല്‍ താരങ്ങള്‍ ഉണ്ടാകും. വിജയ് ചിത്രം ജനനായകന്റെ നിര്‍മ്മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം.