ദീപാവലിക്ക് അടിച്ചുപൊളി മൂഡിൽ ‘ഗോഡ് മോഡു’മായി സൂര്യ; കറുപ്പിലെ ആദ്യ ഗാനം പുറത്ത് | Karuppu

ഒരു പക്കാ ഫെസ്റ്റിവൽ വൈബിൽ സൂര്യയുടെ ഗംഭീര ഡാൻസ് ഉൾപ്പെടുന്നതാണ് വിഡിയോ.
Surya
Published on

സൂര്യയെ നായകനാക്കി ആര്‍.ജെ.ബാലാജി ഒരുക്കുന്ന ചിത്രം ‘കറുപ്പി’ലെ പുതിയ ഗാനം പുറത്ത്. ‘ഗോഡ് മോഡ്’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്. ഒരു പക്കാ ഫെസ്റ്റിവൽ വൈബിൽ അടിച്ചുപൊളി മൂഡിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ ഗംഭീര ഡാൻസ് ഉൾപ്പെടുന്നതാണ് വിഡിയോ.

കറുപ്പ് നിറത്തിലെ വസ്ത്രം ധരിച്ചാണ് സൂര്യ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ‘ഗോഡ് മോഡി’ന് സംഗീതം ഒരുക്കിയിരിക്കുന്നത് സായ് അഭ്യങ്കറാണ്. വിഷ്ണു ഇടവന്റെ വരികൾ ആലപിച്ചിരിക്കുന്നത് ഗാന മുത്തു, സായ് അഭ്യങ്കർ എന്നിവർ ചേർന്നാണ്.

ആർ.ജെ.ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പി’ൽ തൃഷയാണ് നായിക. 2005 ന് ശേഷം സൂര്യയ്ക്കൊപ്പം തൃഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘കറുപ്പ്’. ഇന്ദ്രൻസ്, യോഗി ബാബു, ശിവദ, സ്വാസിക, നട്ടി, സുപ്രീത് റെഡ്ഡി, അനഘ മായ രവി എന്നിവർ ‘കറുപ്പി’ലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജി.കെ.വിഷ്ണു ഛായാഗ്രഹണം, കലൈവാണൻ എഡിറ്റിംഗ്, അരുൺ വെഞ്ഞാറമൂട് കലാസംവിധാനം, ഷോഫി, സാൻഡിയുടെയും കൊറിയോഗ്രഫിയും അൻപറിവിന്റേയും വിക്രം മോറിൻ്റെയും ആക്ഷൻസും കൊറിയോഗ്രാഫിയും കറുപ്പിൻ്റെ സാങ്കേതിക സംഘത്തിൻ്റെ പ്രത്യേകതയാണ്. ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ്.ആർ.പ്രഭുവും എസ്.ആർ.പ്രകാശ് ബാബുവുമാണ് ‘കറുപ്പി’ന്റെ നിർമാണം നിർവഹിക്കുന്നത്. പിആഒ ആൻഡ് മാർക്കറ്റിങ്: പ്രതീഷ് ശേഖർ.

Related Stories

No stories found.
Times Kerala
timeskerala.com