തമിഴ് സംവിധായകൻ സുരേഷ് സം​ഗയ്യ അന്തരിച്ചു | Suresh Sangaiah

തമിഴ് സംവിധായകൻ സുരേഷ് സം​ഗയ്യ അന്തരിച്ചു | Suresh Sangaiah
Published on

ചെന്നൈ: തമിഴ് യുവ സംവിധായകൻ സുരേഷ് സം​ഗയ്യ അന്തരിച്ചു(Suresh Sangaiah). കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 2017-ൽ പുറത്തിറങ്ങിയ ഒരു കിടായിൻ, കരുണൈ മനു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനായി മാറുകയായിരുന്നു സുരേഷ്. ഈ ചിത്രത്തിൽ പ്രവർത്തിച്ച ഛായാ​ഗ്രാഹകൻ ശരൺ ആണ് സുരേഷിൻ്റെ മരണവാർത്ത സ്ഥിരീകരിച്ചത്.

ചെന്നൈ രാജീവ് ​ഗാന്ധി ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. ഭാര്യയും രണ്ട് മക്കളുമുണ്ട്. യോ​ഗി ബാബുവിനെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നതിനിടയിലാണ് വെള്ളിയാഴ്ച മരണം സംഭവിച്ചത്. ഹോട്ട്സ്റ്റാറിനുവേണ്ടി നേരിട്ട് ഒ.ടി.ടി റിലീസായി ചിത്രമെത്തിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com