തിരുവനന്തപുരം : നടുറോഡിൽ കോൺഗ്രസ് നേതാവുമായി തർക്കം ഉണ്ടാക്കിയ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം ഉണ്ടായത്. (Suresh Gopi's son Madhav Suresh in Police custody)
കെ പി സി സി അംഗം വിനോദ് കൃഷ്ണയുമായാണ് തർക്കമുണ്ടായത്. ഇത് 15 മിനിട്ടോളം നീണ്ടു. ശാസ്തമംഗലത്താണ് സംഭവം. പോലീസ് മാധവിനെ കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധനയും നടത്തി. ഇയാൾ മദ്യപിച്ചില്ലെന്ന് തെളിഞ്ഞു.
കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. മാധവിനും വിനോദ് കൃഷ്ണക്കും പരാതിയില്ലെന്ന് അറിയിച്ചതിനാലാണ് വിട്ടയച്ചതെന്ന് മ്യൂസിയം പോലീസ് പറഞ്ഞു. വിനോദ് രേഖാമൂലം പരാതി നൽകിയിരുന്നു. പിന്നീട് തമ്മിൽ ധാരണയിൽ എത്തുകയായിരുന്നു.