സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പൻ’ സ്പെഷ്യൽ പോസ്റ്റർ പുറത്ത് | Ottakomban

സുരേഷ് ഗോപിക്ക് ആശംസകൾ നേർന്ന് കൊണ്ട് 'ജന്മദിന സ്പെഷ്യൽ പോസ്റ്റർ' ആണ് ഇന്നലെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്
Ottakomban
Published on

കൊച്ചി: ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ജന്മദിനം ആഘോഷിക്കുന്ന സുരേഷ് ഗോപിക്ക് ആശംസകൾ നേർന്ന് കൊണ്ട് ഒരു മാസ്സ് ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത് വിട്ടു അണിയറ പ്രവർത്തകർ. ഇന്നലെ രാവിലെ ചിത്രത്തിൻ്റെ സെറ്റിൽ നിന്ന് പുറത്ത് വിട്ട ജന്മദിന സ്പെഷ്യൽ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.

അഭിനയ ആണ് ചിത്രത്തിലെ നായിക. ലാൽ, ഇന്ദ്രജിത് സുകുമാരൻ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വലിയ മുതൽമുടക്കിൽ ഒരു മാസ് ആക്ഷൻ ചിത്രമായിട്ടാണ് 'ഒറ്റക്കൊമ്പൻ' ഒരുങ്ങുന്നത്.

രചന – ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം – ഷാജികുമാർ, സംഗീതം – ഹർഷവർദ്ധൻരമേശ്വർ, എഡിറ്റിംഗ്- ഷഫീഖ് വി ബി, ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം – ഗോകുൽ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – അനീഷ് തൊടുപുഴ, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ – പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ – റോഷൻ, പിആർഒ – വാഴൂർ ജോസ്, ശബരി.

Related Stories

No stories found.
Times Kerala
timeskerala.com