സുരേഷ് ഗോപിയുടെ ‘ജെഎസ്‌കെ’ നാളെ മുതൽ സീ ഫൈവിൽ സ്ട്രീമിങ് ആരംഭിക്കും | JSK

ഒരു കോർട്ട് റൂം ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിൽ, സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായാണ് എത്തുന്നത്
JSK
Published on

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത ‘ജെഎസ്കെ- ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ആഗസ്റ്റ് 15 മുതൽ സീ ഫൈവ് പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കും. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമിച്ചത്. ജെ. ഫണീന്ദ്ര കുമാർ നിർമിച്ച ചിത്രത്തിന്റെ സഹനിർമാതാവ് സേതുരാമൻ നായർ കങ്കോൾ.

ഒരു കോർട്ട് റൂം ത്രില്ലർ അല്ലെങ്കിൽ മാസ്സ് ലീഗൽ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിൽ, സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്നു. ടൈറ്റിൽ കഥാപാത്രമായ ജാനകിയായി അനുപമ പരമേശ്വരനും അഭിനയിക്കുന്നു. ഇവരെ കൂടാതെ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, അസ്‌കർ അലി എന്നിവരും ശ്രദ്ധ നേടുന്നുണ്ട്. ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണ റെണദിവേ, എഡിറ്റിങ് സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം ജിബ്രാൻ, സംഗീതം ഗിരീഷ് നാരായണൻ, മിക്സ് അജിത് എ ജോർജ്, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, കലാസംവിധാനം ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ് രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹനൻ, സംഘട്ടനം മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ സന്തോഷ് വർമ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു.

വസ്ത്രങ്ങൾ അരുൺ മനോഹർ, മേക്കപ്പ് പ്രദീപ് രംഗൻ, അസ്സോ ഡിറക്ടർസ് ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ് ഐഡൻറ് ലാബ്സ്, ഡിഐ കളർ പ്ലാനറ്റ്, സ്റ്റിൽസ് ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ ഐഡൻറ് ലാബ്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ ഡ്രീം ബിഗ് ഫിലിംസ്, ഓൺലൈൻ പ്രമോഷൻ ആനന്ദു സുരേഷ്, ജയകൃഷ്ണൻ ആർ. കെ., വിഷ്വൽ പ്രമോഷൻ സ്‌നേക് പ്ലാന്റ് എൽഎൽസി, പിആർഒ വൈശാഖ് സി. വടക്കെവീട്, ജിനു അനിൽകുമാർ.

Related Stories

No stories found.
Times Kerala
timeskerala.com