ന്യൂഡൽഹി : തന്നെ കാണാനില്ലെന്ന വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. അദ്ദേഹം പാർലമെൻ്റിൽ കേന്ദ്ര ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. (Suresh Gopi's hidden reply to the allegations )
അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത് പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഇന്ന് നടത്തിയ ചര്‍ച്ചയെന്ന അടിക്കുറിപ്പോടെയാണ്. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി സംബന്ധിച്ചാണ് പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത് എന്നാണ് കുറിപ്പിൽ പരാമർശിക്കുന്നത്.