‘അമ്മയിൽ പുതിയ കമ്മിറ്റി ഉണ്ടാകും, എല്ലാവരെയും തിരിച്ച് കൊണ്ടു വരും’: സുരേഷ് ഗോപി | Suresh Gopi at AMMA office

മോഹൻലാലുമായി ചർച്ച നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അമ്മയിൽ പുതിയ കമ്മിറ്റി ഉണ്ടാകും, എല്ലാവരെയും തിരിച്ച് കൊണ്ടു വരും’: സുരേഷ് ഗോപി | Suresh Gopi at AMMA office
Published on

കൊച്ചി: താരസംഘടനയായ 'അമ്മ' തിരികെ വരുമെന്ന് പറഞ്ഞ് നടനും, കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി.'അമ്മ'യിൽ പുതിയ കമ്മിറ്റി ഉണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം, താൻ അതിനുള്ള തുടക്കം കുറിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.(Suresh Gopi at AMMA office)

എല്ലാവരെയും തിരിച്ച് കൊണ്ട് വരുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മോഹൻലാലുമായി ചർച്ച നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അമ്മയുടെ ഓഫീസിൽ കേരളപ്പിറവി ദിനത്തിനോടനുബന്ധിച്ച് കുടുംബ സംഗമം നടക്കും. ആഘോഷത്തിൽ മമ്മൂട്ടി ഉൾപ്പെടെയുള്ള നടൻമാർ പങ്കെടുക്കും.

ഈ ആഘോഷം 'അമ്മ' താരസംഘടന തിതിരിച്ചുവരാൻ ഒരുങ്ങുന്നു എന്ന വാർത്തകൾക്കിടയിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com