കന്നടയിൽ അരങ്ങേറ്റത്തിനൊരുങ്ങി സുരാജ് വെഞ്ഞാറമൂട് | Dad

അനിൽ കന്നേഗണ്ടി സംവിധാനം ചെയ്യുന്ന ‘ഡാഡ്’ എന്ന ചിത്രത്തിലൂടെയാണ് സുരാജിന്റെ അരങ്ങേറ്റം.
Suraj
Published on

നടൻ ശിവരാജ് കുമാറിനൊപ്പം കന്നടയിൽ അരങ്ങേറ്റത്തിനൊരുങ്ങി നടൻ സുരാജ് വെഞ്ഞാറമൂട്. അനിൽ കന്നേഗണ്ടി സംവിധാനം ചെയ്യുന്ന ‘ഡാഡ്’ എന്ന ചിത്രത്തിലൂടെയാണ് സുരാജിന്റെ അരങ്ങേറ്റം. അച്‌ഛൻ-മകൾ ബന്ധം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

നേരത്തെ കന്നഡ ചലച്ചിത്ര നിർമാതാവും നടനുമായ അരവിന്ദ് കുപ്ലിക്കർ സുരാജിനൊപ്പം അഭിനയിച്ചതിൻ്റെ അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

"ഈ ഷൂട്ട് അവിശ്വസനീയമായ ഒരു അനുഭവമായിരുന്നു! ചെറിയ വേഷത്തിലാണെങ്കിലും അത്ഭുത നടൻ സുരാജ് വെഞ്ഞാറമൂട് സാറിനൊപ്പം സ്ക്രീൻ പങ്കിടാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. കഥാപാത്രത്തെയും പ്രകടനത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്‌ച എന്നെ ശരിക്കും പ്രചോദിപ്പിച്ചു. ഒരു ഫാൻ ബോയ് മൊമൻ്റ് ആയിരുന്നു അത്. ഒരു സഹനടനായി അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് സ്വപ്നസാക്ഷാത്കാരമായിരുന്നു. സെറ്റിൽ ഞങ്ങൾ പങ്കിട്ട ആ രണ്ട് മിനിറ്റ് സംഭാഷണം ഞാൻ എന്നെന്നും ഓർത്തിരിക്കും. നന്ദി സർ." - അരവിന്ദ് കുപ്ലിക്കർ കുറിച്ചു.

കെൻ കരുണാസ് ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് സുരാജിന്റേതായി അണിയറയിലൊരുങ്ങുന്ന മറ്റൊരു ചിത്രം. 'ജയിലർ 2’വിനു ശേഷം സുരാജ് അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. ‘അസുരൻ’, ‘വിടുതലൈ 2’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് കെൻ കരുണാസ്.

‘മലയാളത്തിൽ ടൊവീനോ തോമസ് നായകനായ ‘നരിവേട്ട’ എന്ന ചിത്രത്തിലാണ് സുരാജ് അവസാനമായി അഭിനയിച്ചത്. ‘ഐ നോബഡി’, ‘2 ജെന്റിൽ‌മെൻ’, ‘വാക്ക്’ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com