'പടക്കള'ത്തിൽ സുരാജ് വെഞ്ഞാറമൂടും ഷറഫുദീനും; ചിത്രം മെയ് 8 ന് തീയറ്ററുകളിൽ

Padakkalam
Published on

സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ മനു സ്വരാജ് ഒരുക്കിയ "പടക്കളം" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 മെയ് 8 നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ചിത്രം നിർമ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബർ വർക്സ് എന്ന ബാനറിൽ വിജയ് സുബ്രമണ്യവും കൂടി ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ മികച്ച ശ്രദ്ധ നേടിയെടുത്തിരുന്നു. സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ രസകരമായി അവതരിപ്പിച്ചിരിക്കുന്ന പുത്തൻ പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടാണ് ഇപ്പോൾ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുന്നത്.

ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിക്കുന്ന 22 -ആം ചിത്രമാണ് പടക്കളം. ഈ 22 ചിത്രങ്ങൾ വഴി അവർ അവതരിപ്പിച്ച പുതുമുഖ സംവിധായകരിൽ 16 -മത്തെ ആളാണ് മനു സ്വരാജ്. മലയാള സിനിമയിൽ പുതുമുഖ സംവിധായകരെയും രചയിതാക്കളേയും ഇത്രയധികം പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു ബാനറില്ല എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല. ഒരു ഫാന്റസി കോമഡി ചിത്രമായാണ് പടക്കളം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. കേന്ദ്ര കഥാപാത്രങ്ങളായ സുരാജിനും ഷറഫുദീനുമൊപ്പം സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, സാഫ് ബോയ്, അരുൺ പ്രദീപ്, അരുൺ അജികുമാർ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ഒരു യുവതാരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനയ് ബാബു, രചന- നിതിൻ സി ബാബു, മനു സ്വരാജ്, ഛായാഗ്രഹണം- അനു മൂത്തേടത്, സംഗീതം - രാജേഷ് മുരുഗേശൻ, എഡിറ്റർ- നിധിൻ രാജ് ആരോൾ, കലാസംവിധാനം- മകേഷ് മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, വരികൾ- വിനായക് ശശികുമാർ, ആക്ഷൻ- രാജശേഖർ, ഫാന്റം പ്രദീപ്, നൃത്തസംവിധാനം- ലളിത ഷോബി, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, സൗണ്ട് മിക്സിങ്- കണ്ണൻ ഗണപത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിതിൻ മൈക്കൽ, ഡിഐ- പോയറ്റിക്, വിഎഫ്എക്സ്- പിക്റ്റോറിയൽ എഫ് എക്സ്, മാർക്കറ്റിങ്- ഹൈറ്റ്സ്, സ്റ്റിൽസ്- വിഷ്ണു എസ് രാജൻ, പിആർഒ- വാഴൂർ ജോസ്, വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories

No stories found.
Times Kerala
timeskerala.com