
സണ്ണി ഡിയോള്‍ നായകനാകുന്ന 'ബോര്‍ഡര്‍ 2' വിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ത്യയുടെ 79–ാം സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായാണ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ബോര്‍ഡര്‍ 2 വിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സണ്ണി ഡിയോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. സൈനിക വേഷത്തിൽ കൈയില്‍ ബസൂക്കയുമായി നിൽക്കുന്ന രോഷാകുലനായ നായകന്‍റെ ചിത്രം ആരാധകര്‍ ഇതിനകം ഏറ്റെടുത്തിട്ടുണ്ട്.
'ഹിന്ദുസ്ഥാന് വേണ്ടി വീണ്ടും പോരാടും' എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. 2026 ജനുവരി 23 ആണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഒരു ദിവസം മുൻപ് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു.
അനുരാഗ് സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സണ്ണി ഡിയോളിനൊപ്പം വരുണ്‍ ധവാൻ, ഡിൽജിത് ദോസഞ്ച്, അഹാന്‍ ഷെട്ടി, മേധാ റാണ, മോന സിങ്, സോനം ബജ്‌വ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.1997 ലെ ബോർഡർ സിനിമ ദേശീയതയുടെ പ്രതീകമായി മാറിയിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് പുതിയ ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. 'ഗൂസ്ബംപ്സ്!', 'ബ്ലോക്ക്ബസ്റ്റർ' എന്നിങ്ങനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് കീഴിലുള്ള ആരാധകരുടെ പ്രതികരണങ്ങൾ.