ആമിയും, രവിശങ്കറും, ടെന്നീസും, മോനായിയും വീണ്ടും എത്തുന്നു; 'സമ്മർ ഇൻ ബദ്ലഹേം' റീ റിലീസിന് | Summer in Badlahem

4K ദൃശ്യ നിലവാരത്തിലും അത്യാധുനിക ശബ്ദവിന്യാസത്തിലുമാണ് ചിത്രം റീ- റിലീസിനു തയ്യാറെടുക്കുന്നത്.
Summer in Badlahem
Published on

ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന എവർ​ഗ്രീൻ ചിത്രങ്ങളുടെ കൂട്ടത്തിൽ ഒന്നാണ് 'സമ്മർ ഇൻ ബദ്ലഹേം'. ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും ഒരിക്കൽ കൂടി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നു. 27 വർഷങ്ങൾക്ക് ശേഷം വീണ്ടും റീ റിലീസിനു ഒരുങ്ങുകയാണ് സിബി മലയിൽ- രഞ്ജിത്ത് കൂട്ടുകെട്ടിലെ ഗംഭീര ചിത്രമായ സമ്മർ ഇൻ ബദ്ലഹേം.

1998- ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മഞ്ജു വാരിയർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ വലിയൊരു താരനിരയുണ്ടായിരുന്നു. കൂടാതെ അതിഥി വേഷത്തിൽ മോഹൻലാലിന്റെ കലക്കൻ പ്രകടനവും. 4K ദൃശ്യ നിലവാരത്തിലും അത്യാധുനിക ശബ്ദവിന്യാസത്തിലുമാണ് ഇപ്പോൾ ചിത്രം റീ- റിലീസിനു തയ്യാറെടുക്കുന്നത് എന്നാണ് വിവരം. കോക്കേഴ്‌സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് ബാനറുകളുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

‘ദേവദൂതൻ’, ‘ഛോട്ടാ മുംബൈ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിൽ റീമാസ്റ്റർ ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

ഇതിലെ വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും ഏവരുടെയും പ്ലേലിസ്റ്റുകളിൽ സ്ഥിരം സാന്നിധ്യമാണ്. കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, സുജാത, എം.ജി. ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ.

പ്രൊഡക്ഷൻ കൺട്രോളർ: എം. രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, കലാ സംവിധാനം: ബോബൻ, കോസ്റ്റ്യൂംസ്: സതീശൻ എസ്.ബി, മേക്കപ്പ്: സി.വി. സുദേവൻ, കൊറിയോഗ്രാഫി: കല, ബൃന്ദ, അറ്റ്‌മോസ് മിക്‌സ്: ഹരിനാരായണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, ഡിസ്ട്രിബ്യൂഷൻ: കോക്കേഴ്‌സ് മീഡിയ എന്റർടെയ്ൻമെന്റ്‌സ്, പ്രൊജക്ട് മാനേജ്‌മെന്റ്: ജിബിൻ ജോയ് വാഴപ്പിള്ളി, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോ, മാർക്കറ്റിങ്: ഹൈപ്പ്, പിആർഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: എം.കെ. മോഹനൻ (മോമി), പബ്ലിസിറ്റി ഡിസൈൻസ്: അർജുൻ മുരളി, സൂരജ് സൂരൻ.

Related Stories

No stories found.
Times Kerala
timeskerala.com