
സുമതി വളവിന്റെ പ്രീമിയർ ഷോ കഴിഞ്ഞ ദിവസം ദുബായ് മാളിലെ റീൽ സിനിമാസ്സിൽ നടന്നു. വിഷ്ണു ശശി ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധ്യമപ്രവർത്തകർക്കും ജി സി സിയിലെ സിനിമാ പ്രവർത്തകർക്കും പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ അതിഥികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പ്രീമിയർ ഷോയിൽ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.
പ്രീമിയർ ഷോക്ക് ശേഷം ചിത്രത്തിലെ താരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ്, മാളവികാ മനോജ്, സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവർ പ്രേക്ഷകരോടും മാധ്യമ പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി. അഭിലാഷ് പിള്ളയാണ് സുമതി വളവിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
രഞ്ജിൻ രാജ് സംഗീത സംവിധാനം ചെയ്യുന്ന സുമതി വളവിലെ റിലീസ് ചെയ്ത എല്ലാ ഗാനങ്ങളും ട്രെൻഡിങ്ങായി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സുമതി വളവിന്റെ ട്രെയ്ലർ സോഷ്യൽ മീഡിയയിൽ തരംഗമാണ്. കുടുംബ സമേതം തിയേറ്ററിൽ ആസ്വദിക്കാൻ സാധിക്കുന്ന ഫൺ ഹൊറർ ഫാമിലി എന്റർടെയ്നർ സുമതി വളവ് ഇന്ന് തിയേറ്ററുകളിലെത്തും.