'സുഹാസിനിക്ക് താനൊരു സുന്ദരി ആണെന്ന അഹങ്കാരം'; നടൻ പാർഥിപൻ | Suhasini

50 വയസിൽ ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കിൽ അതാണ് അവരുടെ ആത്മവിശ്വാസം
Suhasini
Published on

ചെന്നൈ: തമിഴിലും മലയാളത്തിലും ഒട്ടേറെ ആരാധകരുള്ള നടിയാണ് സുഹാസിനി. നടൻ പാർഥിപൻ സുഹാസിനിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. 'താനൊരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതലുള്ളത് സുഹാസിനിക്കാണ്' എന്നായിരുന്നു പാർഥിപന്റെ പരാമർശം. ‘വെര്‍ഡിക്ട്’ എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ ലോഞ്ചിനിടെയാണ് സുഹാസിനിയെ കുറിച്ച് പാര്‍ഥിപന്‍റെ പരാമര്‍ശം. 50 വയസായ വിവരം അവര്‍ തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞുവെന്നും അതാണ് അവരുടെ ആത്മവിശ്വാസമെന്നും പാർഥിപൻ പറഞ്ഞു.

"സുഹാസിനിയുടെ അഭിനയത്തെ കുറിച്ച് എല്ലാവരും പറയും. എന്നാല്‍ താന്‍ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് സുഹാസിനിക്കാണ്. ഒരു ദിവസം അവർ എന്നെ വിളിച്ചു പറഞ്ഞു, ‘പാർഥിപൻ എനിക്ക് ഇന്ന് 50 വയസായി’ എന്ന്. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസിന് ശേഷം അവരുടെ പ്രായം മറക്കും. ആരും പിന്നീട് പ്രായം പറയില്ല. 50 വയസിൽ ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കിൽ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50–ാം വയസിലും താന്‍ എന്തൊരു സുന്ദരി ആണെന്ന് കാണൂ എന്ന് അവര്‍ പറയുന്നു. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം." - പാര്‍ഥിപന്‍ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com