
ഫാഷന്‍ സെന്‍സില്‍ മമ്മൂട്ടിയെ മറികടക്കാൻ മലയാള സിനിമയിലെ ഒരാൾക്കും കഴിഞ്ഞിട്ടില്ല(Stylish Mammootty: The film made waves on social media). ഫിറ്റ്നസിന് എക്കാലവും ഏറെ പ്രാധാന്യം നൽകുന്ന മമ്മൂട്ടി ഇപ്പോൾ 73-ാം വയസിലും ശരീരത്തിൻ്റെ കാര്യത്തിൽ ഗൗരവം കാത്തുസൂക്ഷിക്കുന്നുണ്ട്. സിനിമയിൽ തനിക്കു ലഭിക്കുന്ന ഏത് റോളിലും തൻ്റെ അഭിനയമികവ് പുറത്തുകൊണ്ടുവരാൻ സാധിക്കുന്നത് ഫിറ്റ്നസില്‍ ശ്രദ്ധകൊടുക്കുന്നത് കൊണ്ടാണ്. സ്ക്രീനിന് പുറത്ത് അദ്ദേഹത്തിൻ്റെ വസ്ത്രധാരണം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ ട്രെന്‍ഡ് സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയിരിക്കുന്നത്.
പ്ലസ് സൈസ് ഹാഫ് സ്ലീവ് പ്രിന്‍റുകള്‍ ഉള്ള ഷര്‍ട്ടും അതേ നിറത്തിലുള്ള പാന്‍റ്സും അതിനോടു ചേരുന്ന ഷൂസും തൊപ്പിയുമൊക്കെയാണ് വൈറല്‍ ചിത്രത്തില്‍ മമ്മൂട്ടി അണിഞ്ഞിരിക്കുന്നത്. ഒപ്പം ഒരു സണ്‍ ഗ്ലാസും ധരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ് എന്നിവയിൽ മമ്മൂട്ടി തന്നെയാണ് ചിത്രം പങ്കുവെച്ചത്. ആരാധകരില്‍ അധികവും നല്‍കിയിരിക്കുന്ന കമന്‍റുകൾ 'ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍' എന്നാണ്. ഇന്‍സ്റ്റയില്‍ 6.14 ലക്ഷം, എക്സില്‍ 6800, ഫേസ്ബുക്കില്‍ 68,000 എന്നിങ്ങനെ ലൈക്കുകൾ ലഭിച്ചിട്ടുണ്ട്.