
ബോളിവുഡിൽ ഏറെ ആരാധകരുള്ള താരദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശാലും. കുറച്ച് നാളായി കത്രീന ഗർഭിണിയാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. ആര്യൻ ഖാന്റെ അരങ്ങേറ്റ ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്ക് വിക്കി തനിച്ച് വന്നതും ഗോസിപ്പുകൾക്ക് ശക്തി പകർന്നിരുന്നു.
എന്നാലിപ്പോൾ, ഗോസിപ്പുകൾ സത്യമായിരിക്കുകയാണ്. 'കത്രീന കൈഫ് ഗർഭണിയാണ്' എന്ന സന്തോഷ വാർത്ത ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. "ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം തുടങ്ങാൻ പോകുന്നു, സന്തോഷവും നന്ദിയും നിറഞ്ഞ ഹൃദയത്തോടെ..." എന്ന അടിക്കുറിപ്പോടെയുള്ള ഫോട്ടാ പങ്ക് വച്ച് കൊണ്ടായിരുന്നു താരങ്ങൾ സന്തോഷ വാർത്ത അറിയിച്ചത്. ആരാധകരും താരങ്ങളും ദമ്പതികൾക്ക് ആശംസകളുമായെത്തി.
എന്നാൽ, അക്ഷയ് കുമാറിന്റെ ആശംസയായിരുന്നു ആരാധകർ ഏറ്റെടുത്തത്. കത്രീന, വിക്കി... നിങ്ങളുടെ കാര്യത്തിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങളെ ഇത്രയധികം അറിയാവുന്നതുകൊണ്ട് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും, നിങ്ങൾ രണ്ടുപേരും മികച്ച മാതാപിതാക്കളാകും. ഒരേയൊരു ഡിമാൻഡ് മാത്രം... കുട്ടിയെ ഇംഗ്ലീഷും പഞ്ചാബിയും ഒരുപോലെ പഠിപ്പിക്കണം. ഒരുപാട് സ്നേഹവും അനുഗ്രഹങ്ങളും. ജയ് മഹാദേവ്." എന്നായിരുന്നു കമന്റ്.
കത്രീന കൈഫിന്റെ ബ്രിട്ടിഷ് പശ്ചാത്തലവും വിക്കി കൗശലിന്റെ പഞ്ചാബി വേരുകളും ഒരുമിക്കുന്നതിനെ സൂചിപ്പിച്ചുള്ള അക്ഷയ് കുമാറിന്റെ രസകരമായ കമന്റ് ആരാധകർരും ഏറ്റെടുത്തു.