ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല' ഒക്ടോബര്‍ 31ന് തിയറ്ററുകളിലേക്ക് | Pongala

'മഞ്ഞുമ്മൽ ബോയ്സ്' നുശേഷം, നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം
Pongala

ശ്രീനാഥ് ഭാസി നായകനായെത്തുന്ന ചിത്രം 'പൊങ്കാല' ഒക്ടോബർ 31ന് തിയറ്ററുകളിൽ എത്തും. ആക്ഷൻ ഹീറോ ആയ ശ്രീനാഥ് ഭാസിയെയാണ് ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന പൊങ്കാല, ശ്രീനാഥ് ഭാസിയുടെ "മഞ്ഞുമ്മൽ ബോയ്സ്" എന്ന ഹിറ്റ് ചിത്രത്തിനു ശേഷം, ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം വൈപ്പിൻ, ചെറായി എന്നീ ഭാഗങ്ങളിലായിരുന്നു.

എ.ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്‍റ് ദിയാ ക്രിയേഷനും ഒന്നിക്കുന്ന ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർന്ന് നിർമിക്കുന്നു. കൊ- പ്രൊഡ്യൂസർ ഡോണ തോമസ്.

Related Stories

No stories found.
Times Kerala
timeskerala.com