ശ്രീനാഥ് ഭാസിയുടെ 'ആസാദി' ഒടിടിയിലേക്ക് | Azaadi

മനോരമ മാക്സിലൂടെ ജൂണ്‍‌ 27നാണ് മലയാളം പതിപ്പെത്തുക, തമിഴ് പതിപ്പ് 27ന് സണ്‍ നെക്സ്റ്റിലൂടെയും എത്തും
Azaadi
Published on

ശ്രീനാഥ് ഭാസി നായകനായെത്തിയ ചിത്രം 'ആസാദി' ഒടിടിയിലേക്ക്. തമിഴ്‍നാട്ടിലടക്കം മികച്ച പ്രതികരണം ഈ ചിത്രം നേടിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‍സിന്റെ അഭൂതപൂര്‍വമായ വിജയമാണ് ശ്രീനാഥ് ഭാസിക്ക് തമിഴ്‍നാട്ടില്‍ സ്വീകാര്യത നേടിക്കൊടുത്തത്. ആ സ്വീകാര്യത ആസാദിക്കും ലഭിക്കുകയായിരുന്നു. ആസാദി ജൂണില്‍ ഒടിടിയില്‍ സ്‍ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മനോരമ മാക്സിലൂടെ ജൂണ്‍‌ 27നാണ് ഒടിടിയില്‍ മലയാളം പതിപ്പെത്തുക. ആസാദിയുടെ തമിഴ് പതിപ്പാകട്ടെ 27ന് ഒടിടിയില്‍ സണ്‍ നെക്സ്റ്റിലൂടെയും എത്തും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് വീണ്ടും പൊലീസ് വേഷത്തിൽ എത്തിയ ചിത്രം കൂടിയായിരുന്നു ആസാദി. നവാഗതനായ ജോ ജോർജ് ആണ് സംവിധാനം. രവീണ രവി, ലാൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആസാദി ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. രഘു എന്ന നായക കഥാപാത്രത്തെ ശ്രീനാഥ് ഭാസി അവതരിപ്പിക്കുമ്പോൾ ഗംഗ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. ഡബ്ബിംഗ് താരം കൂടിയായ രവീണയുടെ ഫഹദ് ചിത്രമായ മാമന്നന് ശേഷമുള്ള മികച്ച കഥാപാത്രമാണ് ഇത്.

സീറ്റ് എഡ്ജ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രം ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് നിർമ്മിച്ചിരിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഈ ത്രില്ലറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സാഗറാണ്.

Related Stories

No stories found.
Times Kerala
timeskerala.com