ശ്രീനിവാസന്റെ പേരിൽ സിനിമ നിർമാണ കമ്പനി വരുന്നു. മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ചേർന്ന് 'ശ്രീനിവാസൻ പ്രൊഡക്ഷൻസ്' എന്ന പേരിൽ കമ്പനി തുടങ്ങാനാണ് തീരുമാനം. ചിങ്ങം1 ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ശ്രീനിവാസൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞത്.
പ്രണവ് മോഹൻലാലായിരിക്കും ഈ സിനിമയിൽ നായകൻ. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയും കമ്പനിക്കായി ആലോചനയിലുണ്ട്. മറ്റു സംവിധായകർക്കും നവാഗതർക്കും ശ്രീനിവാസൻ പ്രൊഡക്ഷൻസ് അവസരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അഭിനയ രംഗത്തുനിന്ന് ശ്രീനിവാസൻ മാറി നിൽക്കുകയാണ്. ശ്രീനിവാസന്റെ പേരില്‍ ചലച്ചിത്ര നിർമ്മാണ കമ്പനി ആരംഭിക്കണമെന്ന ആഗ്രഹം മക്കളായ വിനീതിനും ധ്യാനിനും ഉണ്ടായിരുന്നു.