തിരുവനന്തപുരം : വിവാദ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ചും പുഷ്പവതിയെ വിമർശിച്ചും ശ്രീകുമാരൻ തമ്പി രംഗത്തെത്തി. അടൂർ സിനിമാ രംഗത്ത് വളരെ വലിയ സ്ഥാനമുള്ള ആളാണെന്ന കാര്യം ആർക്കും നിഷേധിക്കാനാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. (Sreekumaran Thampi supports Adoor Gopalakrishnan)
അദ്ദേഹം ദാദാ സാഹേബ് ഫാൽക്കെ അവാർഡ് കിട്ടിയ ആളാണെന്നും ശ്രീകുമാരൻ തമ്പി ചൂണ്ടിക്കാട്ടി. അദ്ദേഹം പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ പ്രസംഗം തടസപ്പെടുത്തി സംസാരിച്ചത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അത് മര്യാദകേടാണെന്നും, സിനിമ പഠിപ്പിക്കണമെന്ന് പറയുന്നത് തെറ്റാണോ എന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു.