
തെന്നിന്ത്യൻ താരറാണി തൃഷ കൃഷ്ണൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റ് വൈറലാകുന്നു(Trisha). 'സ്‌നേഹം എപ്പോഴും വിജയിക്കും' - എന്ന അടിക്കുറിപ്പോടെയാണ് തൃഷ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പരമ്പരാഗത ആഭരണങ്ങൾ അണിഞ്ഞ് പച്ച നിറത്തിലെ പട്ടുസാരിയിൽ തിളങ്ങിയിരിക്കുകയാണ് നടി.
സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ ഇതിനോടകം നിരവധി കമന്റുകൾ പ്രത്യക്ഷപെട്ടു കഴിഞ്ഞു. 'കല്യാണമായോ?' , 'അപ്പോൾ അഭ്യൂഹങ്ങൾ ശരിയായിരുന്നു, തൃഷ ഒടുവിൽ വിവാഹിതയാകുന്നു' തുടങ്ങിയ കമെന്റുകളാണ് അതിൽ ഏറേയും. താരങ്ങളായ സുരേഷ്, മഞ്ജിമ മോഹൻ തുടങ്ങിയവർ പോസ്റ്റ് ലൈക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.