
പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്ത് സൂരിയും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് ചിത്രമാണ് മാമൻ. മേയ് 16ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. തിയറ്റർ റിലീസ് ചെയ്ത് രണ്ട് മാസം പിന്നിട്ട ചിത്രം ഒ.ടി.ടിയിൽ എത്തുകയാണ്. ആഗസ്റ്റ് 8 മുതൽ സീ 5ൽ ഡിജിറ്റലായി ചിത്രം സ്ട്രീം ചെയ്യും.
'2025 ലെ ഏറ്റവും വലിയ ഫാമിലി ബ്ലോക്ക്ബസ്റ്റർ മാമൻ ആഗസ്റ്റ് 8 മുതൽ സീ 5ൽ സ്ട്രീം ചെയ്യുന്നു' എന്ന് സീ 5 ഔദ്യോഗികമായി അറിയിച്ചു. സൂരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. ലാർക്ക് സ്റ്റുഡിയോസിന്റെ കീഴിൽ കെ. കുമാറാണ് നിർമാണം.
രാജ്കിരൺ, ഐശ്വര്യ ലക്ഷ്മി, സ്വാസിക, ബാല ശരവണൻ, ബാബ ഭാസ്‌കർ, വിജി ചന്ദ്രശേഖർ, നിഖില ശങ്കർ, ഗീത കൈലാസം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സക്‌നിൽക്കിന്റെ അഭിപ്രായത്തിൽ മാമൻ ലോകമെമ്പാടുമായി 41.15 കോടി വരുമാനം നേടി. ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം നിർവഹിച്ചത്. ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ. എഡിറ്റിങ് ഗണേഷ് ശിവ.