തരംഗമായി വിജയ് സേതുപതി, നിത്യാ മേനോൻ ചിത്രം ' തലൈവൻ തലൈവി ' യിലെ ഗാനങ്ങൾ !

song
Published on

വിജയ് സേതുപതിയും നിത്യ മേനോനും ജോഡി ചേരുന്ന ' തലൈവൻ തലൈവി ' ജൂലൈ 25 ന് ലോകമെമ്പാടും റീലീസ് ചെയ്യും. അതിൻ്റെ മുന്നോടിയായി ചിത്രത്തിലെ ഗാനങ്ങൾ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ബ്രഹ്‌മാണ്ഡ ഓഡിയോ ലോഞ്ച് ചടങ്ങിൽ റിലീസ് ചെയ്‌തു. ഗാനങ്ങൾ റിലീസ് ചെയ്‌തു നിമിഷങ്ങൾക്കകം തന്നെ ട്രെൻഡിങ്ങായി . നേരത്തേ പുറത്തിറക്കിയ, ചിത്രത്തിലെ

' വാടീ എൻ പൊട്ടല മിട്ടായി ചിന്ന രത്തിന കൊട്ടായി

ഉൻ കുങ്കുമ പൊട്ടെ മേലെ വെച്ചായെ '

എന്ന ഗാനത്തിൻ്റെ വീഡിയോ യൂ ട്യൂബിൽ കോടിയിലധികം കാണികളെ ആകർഷിച്ചു ജൈത്ര യാത്ര തുടരവേയാണ് പുതിയ ഗാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ് . സന്തോഷ് നാരായണനാണ് ഗാനങ്ങൾക്ക് സംഗീതം പകർന്ന് ചിട്ടപ്പെടുത്തിയിരിക്കുന്നത് . ഒട്ടനവധി നല്ല സിനിമകൾ നൽകിയിട്ടുള്ള , തമിഴ് സിനിമാ രംഗത്തെ ഏറ്റവും വലിയ നിർമ്മാണ സ്ഥാപനമായ സത്യ ജ്യോതി ഫിലിംസാണ് പാണ്ഡിരാജ് രചനയും സംവിധാനവും നിർവഹിച്ച ' തലൈവൻ തലൈവി ' യുടെ നിർമ്മാതാക്കൾ. മണിരത്നം ,ബാലു മഹേന്ദ്ര ,കതിർ തുടങ്ങി ഒട്ടേറെ പ്രതിഭാധനരായ സംവിധായകരെ തമിഴ് സിനിമയ്ക്ക് സമ്മാനിച്ച സ്ഥാപനമാണിത് .

വിജയ് സേതുപതി ,നിത്യാ മേനോൻ , നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകൻ പാണ്ഡിരാജ് എന്നിവർ ഒത്തു ചേരുന്ന ' തലൈവൻ തലൈവി 'യെ പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് . അതിൻ്റെ ദൃഷ്ടാന്തമാണ് ടീസറിന് ലഭിച്ച വലിയ വരവേൽപ് എന്ന് അണിയറ ശില്പികൾ കരുതുന്നു . ഒരു പൊറോട്ട കടയുടെ പശ്ചാത്തലത്തിൽ വിജയ് സേതുപതിയുടെയും നിത്യാ മേനോൻ്റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഒരു ആക്ഷൻ റൊമാന്റിക് കോമഡി ജോണറിൽ ഫാമിലി ഡ്രാമയായിലിട്ടാണ് സിനിമ ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്.

ചെമ്പൻ വിനോദ് ചിത്രത്തിൻ്റെ കഥാഗതി നിയന്ത്രിക്കുന്ന മർമ്മ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . യോഗി ബാബു, ആർ .കെ . സുരേഷ് ,ശരവണൻ ,ദീപ ,ജാനകി സുരേഷ് ,റോഷിണി ഹരിപ്രിയ ,മൈനാ നന്ദിനി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .ഛായാഗ്രഹണം എം സുകുമാർ , ചിത്രസംയോജനം പ്രദീപ് ഈ രാഘവ് ,നൃത്ത സംവിധാനം ബാബു ഭാസ്‌കർ ,സംഘട്ടന സംവിധാനം കളായി കിങ്‌സൺ എന്നിവരാണ് ' തലൈവൻ തലൈവി 'യുടെ അണിയറ സാങ്കേതിക വിദഗ്ദ്ധരിൽ പ്രധാനികൾ .

Related Stories

No stories found.
Times Kerala
timeskerala.com